Okra Plants Caring Without Any Pesticides – വെണ്ടയിലെ പുഴുക്കളെ കണ്ടെത്തി നശിപ്പിക്കാം

വെണ്ട ചെടികള്‍ പരിപാലനം വീഡിയോ – okra plants caring

okra plants caring without any pesticides

okra plants caring without any pesticides

കൃഷിപാഠം യൂടൂബ് ചാനല്‍ വെണ്ട കൃഷി സീരീസ് അതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തിയിരിക്കുന്നു, okra plants video series. വിത്തുകള്‍ പാകി അവയുടെ പരിപാലനം, വളപ്രയോഗം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ ഓരോ എപ്പിസോഡിലും പ്രതിപാദിച്ചിരിക്കുന്നു. അര്‍ക്കാ അനാമിക എന്നയിനം വിത്തുകളാണ് ഞാന്‍ പാകിയത്‌, കഴിവതും പുതിയ വിത്തുകള്‍ തന്നെ പാകുവാന്‍ ശ്രദ്ധിക്കുക. 25 സെപ്റ്റംബര്‍ 2018 നു പാകിയ വിത്തുകള്‍ , രണ്ടു മാസം ആയപ്പോഴേക്കും ഔട്പുട്ട് കിട്ടിയ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

പരിചരണം

ചെടികള്‍ ദിവസവും നിരീക്ഷിക്കുക, ഇലകളില്‍ പുഴുക്കളുടെ ഉപദ്രവം ഉണ്ടായാല്‍ അവയെ കണ്ടെത്തി നശിപ്പിക്കുക. ചെറിയ രീതിയുള്ള ആക്രമണം ഈ രീതിയില്‍ തടയാന്‍ സാധിക്കും. ഇലകളില്‍ കറുപ്പ് അല്ലെങ്കില്‍ പച്ച നിറത്തിലുള്ള പുഴുക്കളുടെ വിസര്‍ജ്യം കണ്ടാല്‍ ശ്രദ്ധിക്കുക. ഇലകളില്‍ അവയുണ്ടാകും, രാവിലെയും വൈകുന്നേരവും എല്ലാ ചെടികളും ഇതേ പോലെ ശ്രദ്ധിക്കണം. പുഴുക്കള്‍ കൂടുതലുണ്ടെങ്കില്‍ മാത്രം കീടനാശിനികള്‍ പ്രയോഗിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതൊക്കെ വീട്ടാവശ്യത്തിന് ചെയ്യുമ്പോള്‍ പിന്തുടരാവുന്ന മാര്‍ഗ്ഗങ്ങളാണ്. വലിയ അളവില്‍ ചെയ്യുമ്പോള്‍ ഇതൊക്കെ ഫോളോ ചെയ്യാന്‍ ബുദ്ധിമുട്ടാകും.

okra planting videos

today we are discussing about caring okra plants without using any chemical or pesticides. please be remember that this will success only for small quantity plants. don’t follow this on larger volume of okra plants. thoroughly check the leaves, especially under every day 2 or 3 times. if you finds any leaves with small holes, it’s sure that attack started. check every leaves, you can find the worms. pick them manually.

ഗ്രോ ബാഗിലെ വളപ്രയോഗം

Fertilizers for Terrace Garden

കമന്‍റുകള്‍

കമന്‍റുകള്‍