Portable Stand for Terrace Garden – അടുക്കളത്തോട്ടത്തിലേക്കൊരു പോര്‍ട്ടബിള്‍ സ്റ്റാന്‍ഡ്
ചെലവ് കുറഞ്ഞ ഇളക്കി മാറ്റാവുന്ന സ്റ്റാന്‍ഡ് – video about making portable stand for your terrace vegetable garden
ഇന്നത്തെ പോസ്റ്റ്, വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്റ്റാന്‍ഡിനെക്കുറിച്ചാണ്, പലപ്പോഴായി കൃഷിപാഠം യൂടൂബ് ഫോളോവേര്‍സ് ചോദിക്കുന്ന ഒന്നാണത്. ആദ്യമേ പറയെട്ടെ ഇതൊരു ഐഡിയ മാത്രമാണു്, നിങ്ങളുടെ യുക്തിക്കനുരസിച്ചു ഇത് മോഡിഫൈ ചെയ്യുക. ആദ്യമായി നമ്മുടെ ടെറസിന്റെ സ്ഥലസൌകര്യം മനസിലാക്കുക, അതിനു ശേഷം ഇതിനായി ശ്രമിക്കുക. ചെറിയ ജിഐ പൈപ്പുകളാണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. 2 വലിയ പൈപ്പുകള്‍ 2-4 കാലുകളില്‍ ഉറപ്പിക്കുന്നു, സ്റ്റാന്‍ഡിന്‍റെ കാലുകള്‍ ടിന്‍/പ്ലാസ്റ്റിക് പത്രങ്ങളില്‍ കോണ്ക്രീറ്റ് ചെയ്യുന്നു.
വീഡിയോയില്‍ അതെ പറ്റി വിശദമായി വിവരിക്കുന്നുണ്ട്, നിങ്ങളുടെ ടെറസിന്റെ വലിപ്പമനുസരിച്ച് കാലുകളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യണം. അടുക്കളത്തോട്ടത്തില്‍ തയ്യാറാക്കാവുന്ന പന്തലിനെക്കുറിച്ച് ഒരു പോസ്റ്റ് കൃഷിപാഠം പബ്ലിഷ് ചെയ്തിരുന്നതാണ്. അതിന്റെ കുറച്ചു കൂടി വിപുലമായ വേര്‍ഷനാണ് ഈ വെജിറ്റബിള്‍ സ്റ്റാന്‍ഡ്. ഉറുമ്പുകളെ അകറ്റി നിര്‍ത്താന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം, കോണ്‍ക്രീറ്റ് ചെയ്ത ടിന്‍/പ്ലാസ്റിക് പത്രങ്ങളില്‍ വെള്ളം അല്ലെങ്കില്‍ കരിഓയില്‍ ഒഴിച്ചാണ് ഉറുമ്പുകളെ അകറ്റുക.
Making a low cost portable vegetable stand
Today we are talking about making a low cost and detachable stand at terrace garden for placing grow bags, containers etc. biggest advantage of this method is we can prevent ants, we are filling water or black oil in the stand containers. small gi pipes are using, size of the pipe is depends on you. stand legs are also making with gi pipes, we are attaching small clams at the top of this legs (check video for clarification). cross pipes are inserting through this clamps, you can move this stand any time. legs are inserted in tin or plastic buckets, later concreting using cement , sand etc.