ഗ്രോ ബാഗില്‍ വിത്ത് പാകല്‍ /മുളപ്പിക്കല്‍ – prepare vegetable seedlings

terrace gardening tips fro all – ഗ്രോ ബാഗിലെ വിത്ത് പാകലും മുളപ്പിക്കലും.

seeding in grow bags

ഗ്രോ ബാഗില്‍ വിത്ത് പകാമോ ?. ഒരു സുഹൃത്ത്‌ ചോദിച്ച ചോദ്യം ആണ്. അങ്ങിനെയൊരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ?. തീര്‍ച്ചയായും പാകാം. ചീര, തക്കാളി, വെണ്ട, വഴുതന തുടങ്ങി എല്ലാം പാകി മുളപ്പിച്ചു പറിച്ചു നടാം. ചീര പാകാന്‍ ഏറ്റവും മികച്ച സ്ഥലം ആണ് ഗ്രോ ബാഗ്‌. ഇനി എങ്ങിനെ നടണം/പാകണം എന്ന് വിവരിക്കാം.

Watch malayalam agriculture videos – ഗ്രോ ബാഗില്‍ വിത്ത് പാകല്‍

കഴിഞ്ഞ പോസ്റ്റുകളില്‍ ഗ്രോ ബാഗ്‌ എന്താണെന്നും അതിലെ നടീല്‍ മിശ്രിതം എന്താണെന്നും ഒക്കെ പറഞ്ഞുവല്ലോ. ആ പോസ്റ്റുകള്‍ വായിക്കുക. ഗ്രോ ബാഗ്‌ നടീല്‍ മിശ്രിതം നിറച്ചു റെഡി ആക്കുക. മുഴുവന്‍ ഭാഗവും നിറയ്ക്കണ്ട. കുറച്ചു ഇടഞ്ഞ മണ്ണും (അരിച്ചെടുത്തത്), ചാണകം ഭംഗിയായി പൊടിച്ചതും (അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ്) ചേര്‍ത്ത് ഇളക്കി ഗ്രോ ബാഗിന്റെ മുകള്‍ ഭാഗത്ത്‌ ഇടുക. ഇനി മണ്ണ് ഒന്ന് നനയ്ക്കാം. കുറച്ചു വെള്ളം തളിച്ച് മണ്ണ് നനക്കുക. സ്യുഡോമോണസ് കലര്‍ത്തിയ വെള്ളം എങ്കില്‍ കൂടുതല്‍ നല്ലത്. സ്യുടോമോണസിനെ ക്കുറിച്ച് കൂടുതല്‍ ഉടനെ പോസ്റ്റ്‌ ചെയ്യാം. ഇനി നടേണ്ട വിത്തുകള്‍ അധികം ആഴത്തില്‍ ആകാതെ ഇടുക. വിത്തുകള്‍ ഒരുപാടു താണ് പോകരുത്. വെണ്ട, പയര്‍ പോലത്തെ വിത്തുകള്‍ കൃത്യമായ അകലം പാലിച്ചു ഇടുന്നതാണ് നല്ലത്.

ചീര, തക്കാളി , വഴുതന പോലത്തെ ചെറിയ വിത്തുകള്‍ ആകുമ്പോള്‍ , അവ ഇടഞ്ഞ മണ്ണ് ചേര്‍ത്ത് കലര്‍ത്തി വിതറാം. വിത്തുകള്‍ തമ്മില്‍ കുറച്ചു അകലം കിട്ടാന്‍ ഈ വിദ്യ ഉപകരിക്കും. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് ഉപകരിക്കും. ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി വെള്ളത്തില്‍ /സ്യുടോമോണസ് ലായനിയില്‍ കേട്ടിയിടാം. വിത്തുകള്‍ വേഗം മുളക്കാനും കീടങ്ങളെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും. നട്ടു കഴിഞ്ഞു കൃത്യമായി ജലസേചനം ചെയ്യണം. ചെറിയ മഗ്ഗില്‍ എടുത്തു തളിച്ച് കൊടുക്കുന്നതാണ് നല്ലത്. വെള്ളം ഒഴിക്കല്‍ ഒരുപാടാകരുത്. രാവിലെയും വൈകിട്ടും നനയ്ക്കാം. ചീര വിത കഴിഞ്ഞു ശ്രദ്ധിക്കണം. ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യത ഉണ്ട്. അത് ഒഴിവാക്കാന്‍, അല്‍പ്പം മണ്ണെണ്ണ/ഡീസല്‍ ഒരു തുണിയില്‍ മുക്കി ഗ്രോ ബാഗിന്റെ ചുറ്റും പുരട്ടുക. ഇങ്ങിനെ ചെയ്താല്‍ ഉറുമ്പ് അടുക്കില്ല. വളരെ കുറച്ചു അളവില്‍ എടുത്തു പുരട്ടിയാല്‍ മതി.

വിത്തുകള്‍ മുളച്ചു വരുമ്പോള്‍ വളം ഒന്നും ചേര്‍ക്കരുത്, നമ്മള്‍ ഇട്ട ചാണകപ്പൊടി ഒക്കെ മതി തൈകള്‍ കരുത്തോടെ വളരാന്‍ . രണ്ടാഴ്ച കഴിഞ്ഞു വേണമെങ്കില്‍ ചാണകപ്പൊടി/ മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കാം. മണ്ണിര കമ്പോസ്റ്റ് കിട്ടുന്നില്ല എങ്കില്‍ , നമ്മുടെ പറമ്പിലെ നാടന്‍ മണ്ണിര ഇടുന്ന വേസ്റ്റ് ഉപയോഗിക്കാം. അത് നന്നായി പൊടിച്ചു ഇട്ടു കൊടുക്കുക.

ഗ്രോ ബാഗിലെ ചീര

ഗ്രോ ബാഗില്‍ വിത്ത് പാകല്‍ – ചീര cheera growing in grow bags
തക്കാളി തൈകള്‍ വളരുന്നു
ഗ്രോ ബാഗില്‍ വിത്ത് പാകല്‍ തക്കാളി – tomato growing in grow bags
വെണ്ട വിത്തുകള്‍ മുളച്ചത്
okra growing in grow bags

കമന്‍റുകള്‍

കമന്‍റുകള്‍

Table of Contents (ഉള്ളടക്കം)

Recent Posts

കൈതച്ചക്ക എന്ന പൈനാപ്പിള്‍ ടെറസില്‍ കൃഷി ചെയ്താലോ ? – പരിചരണം തീരെ ആവശ്യമില്ല

ടെറസിലെ കൈതച്ചക്ക കൃഷി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും…

4 days ago

പച്ചക്കറി കൃഷി കലണ്ടര്‍ – Vegetable Planting Calendar for Kerala

ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം - പച്ചക്കറി കൃഷി കലണ്ടര്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്,…

1 month ago

ചീര കൃഷി ടിപ്സ് – Cheera Krishi Tips Using Simple Organic Methods

എളുപ്പത്തില്‍ ചീര കൃഷി നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചെയ്യാന്‍ സാധിക്കും ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍…

1 month ago

Vegetable Seeds Online at vfpckonline.com – പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം

Vegetable and Fruit Promotion Council Keralam Started Online Portal for Selling Vegetable Seeds കൃഷിപാഠം യൂട്യൂബ്…

8 months ago

portable stand for terrace garden – അടുക്കളത്തോട്ടത്തിലേക്കൊരു പോര്‍ട്ടബിള്‍ സ്റ്റാന്‍ഡ്

ചെലവ് കുറഞ്ഞ ഇളക്കി മാറ്റാവുന്ന സ്റ്റാന്‍ഡ് - video about making portable stand for your terrace vegetable…

1 year ago

ബീറ്റ് റൂട്ട് കൃഷി രീതിയും പരിചരണവും – beetroot cultivation kerala

ബീറ്റ് റൂട്ട് ജൈവ കൃഷി രീതി തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ് റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും…

1 year ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S