Looking for the best potting mixture for grow bags? Explore our easy tips to ensure your plants flourish in any space!
ഗ്രോ ബാഗ് എന്നാല്‍ എന്ത് എന്നും അതിന്റെ ഉപയോഗവും മറ്റു വിവരങ്ങളും കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ, ഇനി നമുക്ക് ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം എന്തൊക്കെയെന്നു നോക്കാം. കൃഷി ഭവന്‍ വഴി അഞ്ഞൂറ് രൂപയ്ക്ക് ഇരുപതു ഗ്രോ ബാഗ് സ്കീമില്‍ ലഭിച്ചവര്‍ക്ക്, നടീല്‍ മിശ്രിതം നിറച്ചാണ് ലഭിക്കുക. അവര്‍ക്ക് നടീല്‍ മിശ്രിതം നിറയ്ക്കണ്ട കാര്യം ഒന്നും ഇല്ല. അല്ലാതെ കൃഷി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം പോസ്റ്റ്.
Readymade Organic Potting Garden Soil Mix for Plants Home Garden – Order Online
ഗ്രോ ബാഗില്‍ ചെടിക്ക് വളരാന്‍ വേണ്ട മണ്ണ് ആണ് നിറയ്ക്കുക. ഗ്രോ ബാഗില്‍ മണ്ണ് മാത്രം മതിയോ ? – നന്നായി പൊടിച്ച ചാണകപ്പൊടി ചേര്‍ക്കാം. പച്ച ചാണകം ഇടരുത്. ചാരം ഒരു കാരണവശാലും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്സ് ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക് ദോഷം ചെയ്യും സാദാരണ ചകിരി. പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു എടുക്കാം. (അതെ പറ്റി വിശദമായി വേറെ ഒരു പോസ്റ്റ് ഇടാം). മണ്ണ്, ചാണകപ്പൊടി, ചകിരിചോര്‍ , ഇവ ഒരേ അനുപാതത്തില്‍ എടുക്കാം.
മലയാളം കൃഷി വീഡിയോകള്‍ ഉള്‍പ്പെടുത്തിയ ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്ക്രൈബ് ചെയ്യാം – Agriculture Videos Malayalam YouTube Channel
ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ വളം അപ്പോള്‍ അതന്നെ അതില്‍ ആയി. കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി (ഒരു ബാഗില്‍ 50 ഗ്രാം മുതല്‍ 100 ഗ്രാം വരെ) മിക്സ് ചെയ്താല്‍ നന്ന്. ഗ്രോ ബാഗില്‍ ആദ്യം കുറച്ചു ഈ മിക്സ് ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് + എല്ല് പൊടി ഇടാം (പുട്ടിന് പീര പോലെ) , വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ് നിറക്കുക. ചെടികള്‍ നടാന്‍ ഗ്രോ ബാഗ് റെഡി ആയി.
ചാണകം അധികം ലഭ്യം അല്ലെങ്കില്‍ അടിയില്‍ മണ്ണ്/ചകിരി ചോറ് മിക്സ് നിറച്ചു മുകള്‍ ഭാഗത്ത് മാത്രം അല്‍പ്പം ഇട്ടു കൊടുക്കാം. മണ്ണിര കമ്പോസ്റ്റ് ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. കമ്പോസ്റ്റ് മുകള്‍ ഭാഗത്ത് ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്. ഗ്രോ ബാഗില്‍ ചെടികള്‍ നന്നായി വളരും, അവയുടെ വേരുകള്‍ ബാഗ് മുഴുവന്‍ വ്യാപിക്കും. അത് കൊണ്ട് കൃത്യമായി മേല്‍പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ചാണകപ്പൊടി മിക്സ് ചെയ്യുന്നത് വളരെ ഉചിതം ആണ്. ചെടി വളര്‍ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്‍ പോയാല്‍ അവയുടെ വേരുകള്‍ മുറിയന്‍ സാധ്യത ഉണ്ട്.
ചാണകപ്പൊടി ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കില്‍ പോട്ടിംഗ് മിക്സ് ഉപയോഗിക്കാം. ഇവയുടെ ലഭ്യത അറിയാന്‍ അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിക്കുക. അല്ലങ്കില്‍ നിങ്ങളുടെ അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിക്കുക.
എവിടെ ലഭിക്കും – വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556
ഗ്രോ ബാഗ് വളപ്രയോഗം, ജലസേചനം തുടങ്ങിയവ അടുത്ത പോസ്റ്റുകളില്‍ ഇടുന്നതാണ്.
കമന്‍റുകള്‍
സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട് ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…
Unlock the power of Fish Amino Acids! Dive into our website to learn how these…
Unleash your inner vintner with our grape growing guide! Explore tips, tricks, and resources to…
Order your favorite vegetable seeds online and cultivate your garden effortlessly. Fresh, healthy produce is…
Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…
കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…
View Comments
Please contact us for Hybrid vegetable seeds/seedlings, organic fertilisers, grow bags etc @9446363976
please let me know the price seeds of cow peas, beans, cheera etc. small packs by courier
at present we are not offering seed selling.