0

കേരള ടെറസ് കൃഷി – Terrace kitchen garden using organic methods

ടെറസ് കൃഷി ഒരാമുഖം

കേരള ടെറസ് കൃഷി

Terrace kitchen garden kerala

ഹൌ ഓള്‍ഡ്‌ ആര്‍ യു കണ്ട പലരും ചോദിക്കുന്ന ചോദ്യമാണ് ഈ ടെറസ് കൃഷി വലിയ ചെലവുള്ള സംഭവം ആണോ ?. അതിലെ നായിക അഞ്ചു ലക്ഷം ലോണ്‍ എടുത്താണ് കൃഷി ചെയ്യുന്നത്. സ്വാഭാവികമായും അത് കാണുന്ന ആളുകള്‍ വിചാരിക്കുന്നത് അടുക്കളത്തോട്ടം ഉണ്ടാക്കല്‍ അല്ലെങ്കില്‍ ടെറസ് കൃഷി വലിയ ചെലവുള്ള സംഭവം ആണെന്നാണ്. സിനിമയില്‍ അവര്‍ ചെയ്യുന്നത് കൃത്യത ഉറപ്പു വരുത്തുന്ന തരം (പൊളി ഹൌസ് പോലെയുള്ള) കൃഷി രീതികള്‍ ആണ്. നമുക്ക് വീട്ടില്‍ വേണ്ട പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ പൊളി ഹൌസ് ഒന്നും വെണ്ട. ഓപ്പണ്‍ കൃഷി രീതികള്‍ മാത്രം മതി. ചെലവ് അധികം ആവശ്യമില്ലാത്തതാണ് അവ.

ഇനി കൃഷി ചെയ്യാന്‍ ടെറസ് തന്നെ വേണമെന്നില്ല, നിങ്ങള്‍ക്ക് അത്യാവശ്യം സ്ഥലം ഉണ്ടെങ്കില്‍ അവ തന്നെയാണ് നല്ലത്. സ്ഥല പരിമിതി, കൃഷി സ്ഥലത്ത് ആവശ്യത്തിനു സൂര്യ പ്രകാശം ലഭിക്കാത്തവര്‍ ഇവരൊക്കെയാണ് ടെറസ് കൃഷി ചെയ്യേണ്ടത്.

ടെറസ് കൃഷിയുടെ മേന്മകള്‍

1, സ്ഥലപരിമിതി മറികടക്കാം
2, സൂര്യപ്രകാശം നന്നായി ലഭിക്കുന്നു
3, കീട ബാധ കുറവ്

ടെറസ് കൃഷിയുടെ പോരായ്മകള്‍

കൃത്യമായ പരിചരണം ആവശ്യമാണ് , കൃത്യമായ ജലസേചനം, വളപ്രയോഗം ഇവ ആവശ്യമാണ്. ചെടികള്‍ക്ക് നാം കൊടുക്കുന്ന വെള്ളം, വളം മാത്രം ഉപയോഗപ്പെടുത്താനെ സാധിക്കു. വേനല്‍ക്കാലത്ത് കൃത്യമായ ജലസേചനം ഇല്ലെങ്കില്‍ ചെടികള്‍ വാടി/ഉണങ്ങി പോകും.

ടെറസിനു ദോഷം സംഭവിക്കുമോ ?

ഇനി ചിലരുടെ സംശയം ഇതാണ്. ഒരിക്കലുമില്ല, നിങ്ങള്‍ രാസ വള/കീടനാശിനി പ്രയോഗം ഒഴിവാക്കിയാല്‍ മാത്രം മതി. കൂടാതെ ചെടികള്‍ വെക്കുന്ന ചട്ടികള്‍/ഗ്രോ ബാഗ്‌ ഇവയ്ക്കു താഴെ ഇഷ്ട്ടിക വെച്ചാല്‍ കൂടുതല്‍ നല്ലത്,ഊര്‍ന്നിറങ്ങുന്ന ജലം അവ ആഗിരണം ചെയ്തു കൊള്ളും.

എങ്ങിനെ നടും

കഴിവതും പ്ലാസ്റ്റിക്‌ ചാക്കുകള്‍/കവറുകള്‍ ഒഴിവാക്കുക. അവ മാസങ്ങള്‍ക്കുള്ളില്‍ പൊടിഞ്ഞു പോകും. നിങ്ങള്‍ കൃഷി തന്നെ മടുത്തു പോകും. ദയവായി പ്ലാസ്റ്റിക്‌ ചാക്കുകള്‍/കവറുകള്‍ ഒഴിവാക്കുക. വില കുറവില്‍ പ്ലാസ്റ്റിക്‌ കന്നാസുകള്‍ ലഭിക്കുമെങ്കില്‍ (ആക്രി കടകളിലും മറ്റും) അവ ഉപയോഗിക്കാം. പക്ഷെ നന്നായി കഴുകി വൃത്തിയാക്കിയത്തിനു ശേഷം മാത്രം എടുക്കുക. അത്തരം കന്നാസുകള്‍ മുകള്‍ ഭാഗം മുറിച്ചു ഉപയോഗിക്കാം. അടിവശത്ത് ചെയ്യ ദ്വാരങ്ങള്‍ ഇടാന്‍ മറക്കരുത്.

ചെടി ചട്ടികള്‍ – ഇവ പക്ഷേ ചെലവ് കൂടിയ രീതിയാണ്‌. ഒരു ചെടി ചട്ടിക്കു തന്നെ 100 രൂപ അടുത്ത് വരും, ഉപയോഗ ശൂന്യമായവ ഉണ്ടെകില്‍ അവ ഉപയോഗപ്പെടുത്തുക.

ഗ്രോ ബാഗുകള്‍ – ടെറസ് കൃഷിക്ക് ഏറ്റവും ഉത്തമം ആണ് ഗ്രോ ബാഗുകള്‍, ഗ്രോ ബാഗുകളെ പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ഇവിടെയുണ്ട്.

നടീല്‍ മിശ്രിതം – മണ്ണ് ലഭ്യമെങ്കില്‍ അത് തന്നെ നിറയ്ക്കുക, കൂടെ ഉണങ്ങിയ ചാണകപ്പൊടി, കരിയിലകള്‍, നിയോപീറ്റ് പോലെയുള്ള ചകിരി ചോറ് ഇവയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. നിറയ്ക്കുമ്പോള്‍ ഒരിക്കലും കുത്തി നിറയ്ക്കരുത്, അതെ പോലെ മുഴുവന്‍ ഭാഗവും നിറയ്ക്കരുത്, മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക. നടീല്‍ മിശ്രിതം കൂടുതല്‍ വായനയ്ക്ക് ഇവിടെ നോക്കുക. നിയോപീറ്റ് കൂടുതല്‍ വായനയ്ക്ക് ഇവിടെ നോക്കുക.

കമന്‍റുകള്‍

കമന്‍റുകള്‍