0

ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി രീതി – Germinate Seeds Using Grow Gags

Vegetable Cultivation Using Grow Bags – ഗ്രോ ബാഗ്‌ ഉപയോഗം അടുക്കളത്തോട്ടത്തില്‍

ഗ്രോ ബാഗ്‌

Usage of Grow Bags in Rooftop Gardening

ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അടുക്കളത്തോട്ടത്തില്‍ ഇവ എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു. ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്‍ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്താല്‍ നാലു വര്‍ഷത്തേക്ക് നമുക്കു ഗ്രോ ബാഗ്‌ ഉപയോഗിക്കാം.

മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍ . പല വലിപ്പങ്ങളില്‍ ഉള്ള ഗ്രോ ബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തീരെ ചെറുത്‌ ഏകദേശം 10-15 രൂപ വരെയും, വലിയത് 20-25 രൂപ വരെയും ഉള്ളവ ഇപ്പോള്‍ വിപണിയില്‍ ലഭ്യം ആണ്. നല്ല ബ്രാന്‍ഡ്‌ നോക്കി വാങ്ങുന്നതാണ് നല്ലത്. സ്റെര്‍ലിംഗ് എന്ന കമ്പനിയുടെ ഗ്രോ ബാഗുകള്‍ വളരെ നല്ലതാണ് (ഇതൊരു പരസ്യമായി കാണണ്ട കേട്ടോ).

Okra Seedlings at Grow Bags

Okra Seedlings at Grow Bags

grow bag usage video

ഗ്രോ ബാഗിന്റെ മെച്ചം എന്താണ് ?, സാധാരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ , അല്ലെങ്കില്‍ കവറുകള്‍ പോരെ ?. ചോദ്യം ന്യായമാണ്. സാധരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്‍ക്കും.കീറി പോകും എന്ന പേടിയൊന്നും വേണ്ട.

ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല.

മലയാളം കൃഷി വീഡിയോകള്‍ ഉള്‍പ്പെടുത്തിയ കൃഷിപാഠം യൂട്യൂബ് ചാനല്‍ സബ്ക്രൈബ് ചെയ്യാം – Agriculture Videos Malayalam YouTube Channel

ഗ്രോ ബാഗില്‍ എന്ത് നിറയ്ക്കാം, എങ്ങിനെ കൃഷി ചെയ്യാം ?

ഗ്രോ ബാഗ്‌ ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക. വളരെ ഈസി ആണ് അത്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മുഴുവന്‍ നിറയ്ക്കരുത്. ഒരു മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക, അടുത്ത ഭാഗം ഒഴിച്ചിടുക, വെള്ളവും, വളവും നല്കാന്‍ അത് ആവശ്യമാണ്. മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കാം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത്‌ നല്ലതാണ്. തക്കാളി നടുമ്പോള്‍ മണ്ണ് വെയില്‍ കൊള്ളിക്കുന്നത്‌ വളരെ നല്ലതാണ്.

 ഗ്രോ ബാഗില്‍ എന്തൊക്കെ നടാം

പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില്‍ , ബീന്‍സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില്‍ , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം.

Online Purchase of Grow Bags from Amazon and Flipkart

Online Purchase of Grow Bags from Amazon and Flipkart

ഗ്രോ ബാഗ്‌ മട്ടുപ്പാവില്‍ വെക്കുമ്പോള്‍ , അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. ഗ്രോ ബാഗില്‍ രാസവളം, രാസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം. ടെറസ് കേടു വരാതെ സൂക്ഷിക്കാന്‍ ഈ പറഞ്ഞ രണ്ടും ഒഴിവാക്കാം. പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ , താഴെ ഇഷ്ട്ടിക വെച്ച് ആണ് ഗ്രോ ബാഗ്‌ വെക്കുന്നതെങ്കില്‍ നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല.

എവിടെ ലഭിക്കും – വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് അടുത്ത പോസ്റ്റ്‌ നോക്കുക.

Veppin Pinnakku Pesticide

Veppin Pinnakku Pesticide

കമന്‍റുകള്‍

കമന്‍റുകള്‍