വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതനങ്ങ അഥവാ കത്തിരിക്ക , സാമ്പാര്‍ , അവിയല്‍ എന്നിവയില്‍ ഇടാറുണ്ട്. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി) ഇവ ഉണ്ടാക്കാനും നല്ലതാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാം. അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. ഒരു പാട് ഇനം കത്തിരി ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് ചില വഴുതന ഇനങ്ങള്‍ .
വിത്ത് പാകി ആണ് കത്തിരി തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. വിത്തുകള്‍ തീരെ ചെറുതാണ്, വിത്ത് ശേഖരിക്കാന്‍ ഒരു എളുപ്പ പണിയുണ്ട്. മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക. ഇനി ഒരു പത്രത്തില്‍ വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക, നന്നായി കഴുകി, അവശിഷ്ട്ടങ്ങള്‍ എല്ലാ പെറുക്കി കളഞ്ഞു ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക , വിത്തുകള്‍ ഉണക്കി സൂക്ഷിക്കുക.
മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. പാകേണ്ട വിത്തുകള്‍ എടുക്കുക, ഒരുപാടു എടുക്കണ്ട, നമുക്ക് ഒരു പത്തു മൂട് കത്തിരി നടാന്‍ ആണ് എങ്കില്‍ ഒരു അമ്പതു-അറുപതു വിത്തുകള്‍ എടുക്കാം. വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യുള്ളവ മാത്രം എടുക്കുക. ടെറസ്സിലെ ഗ്രോ ബാഗ്/ചെടിചട്ടി അല്ലെങ്കില്‍ തറയിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യൂഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.
വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കില്‍ കത്തിരി തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.
കമന്‍റുകള്‍
ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…
Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…
കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…
ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…
മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ് ,…
ടെറസിലെ കൈതച്ചക്ക കൃഷി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും…
View Comments
KAYCHUKONDIRUNNA BRINJAL KAMBU UNAGIPPOKUNNATHU ENTHUKONDANU