ജൈവ കൃഷിക്കാവശ്യായ സൂക്ഷ്മാണുക്കള്‍ തപാല്‍ മാര്‍ഗം – Pseudomonas Online

It Helps For Controlling Leaf Eating Caterpillars, Sucking Pests Of Rice, Banana, Black Pepper, Cardamom, Vegetables, Anthurium, Vanilla, Ginger, Etc

സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ തുടങ്ങിയവ തപാല്‍ മാര്‍ഗം ലഭിക്കുന്നതിന് – ജൈവ കൃഷി

Pseudomonas Fluorescens Purchase Online

ജൈവ കൃഷിയില്‍ തല്‍പരരായ ഒരുപാടു ആളുകള്‍ സ്യൂഡോമോണാസ് ഫ്ലൂറസന്‍സ് , ട്രൈക്കോഡെര്‍മ ഇവയെ പറ്റി അന്വേഷിക്കാറുണ്ട്. ഇവ എവിടെ ലഭിക്കും. എന്താണ് വില, എങ്ങിനെ വാങ്ങാം എന്നൊക്കെ. ജൈവ കൃഷിക്കാവശ്യമായ മിത്ര സൂക്ഷ്മാണു ഉല്‍പന്നങ്ങള്‍ ഇനി നേരിട്ട് തപാല്‍ മാര്‍ഗം നിങ്ങള്‍ക്ക് വാങ്ങാം. വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും ആണ് ഇവ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. കൊറിയര്‍ വഴി ആണ് ഇവ അയച്ചു തരിക. ആവശ്യമുള്ളവര്‍ ഉത്പന്ന വിലയും പാക്കിംഗ് പാഴ്സല്‍ ചാര്‍ജും ചേര്‍ത്ത് ” Principal Investigator, Biotech Keralam Project “, എന്ന പേരില്‍ ” SBT, Vellayani ” ശാഖയില്‍ മാറാവുന്ന ” DD ” അയച്ചു കൊടുക്കണം. DD ലഭിച്ചു ഒരാഴ്ച്ചയ്ക്കകം തപാല്‍ വഴി ഉത്പന്നം എത്തിക്കും.

Order Online – Pseudomonas Fluorescens Powder Against Root Rot, Stem Rot, Wilt & Fungal Dieases

ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ആദ്യം വിളിക്കുക, പാക്കിംഗ് പാഴ്സല്‍ ചാര്‍ജ് വിവരങ്ങള്‍ ഒക്കെ തിരക്കി വേണ്ട തുക എത്രയെന്നു മനസ്സിലാക്കാം. വിളിക്കേണ്ട നമ്പര്‍ – 8289945595 (വിളിക്കേണ്ട സമയം രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 3.00 മണി വരെ, പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രം).

DD അയക്കേണ്ട വിലാസം

പ്രോഫെസ്സര്‍ ആന്‍ഡ്‌ ഹെഡ്,
മൈക്രോ ബയോളജി വിഭാഗം,
കാര്‍ഷിക കോളേജ് ,
വെള്ളായണി , തിരുവനന്തപുരം , പിന്‍ 695522

ലഭ്യമായ ഉത്‌പന്നങ്ങളും അവയുടെ വിലയും

പേര് വില
സ്യൂഡോമോണസ് 60.00 കിലോ ഗ്രാം
ട്രൈക്കോഡെര്‍മ 70.00 കിലോ ഗ്രാം
പി. ജി. പി. ആര്‍ മിക്സ്‌ I 70.00 കിലോ ഗ്രാം
പി. ജി. പി. ആര്‍ മിക്സ്‌ II 70.00 കിലോ ഗ്രാം
അസോസ്പെറില്ലം 50.00 കിലോ ഗ്രാം
അസറ്റോബാക്ട്ടര്‍ 50.00 കിലോ ഗ്രാം
   ഫോസ്ഫറസ് സോലുബിലൈസര്‍ 50.00 കിലോ ഗ്രാം
  റൈസോബിയം 50.00 കിലോ ഗ്രാം
മൈക്കോറൈസ 60.00 കിലോ ഗ്രാം
ബിവേറിയ 50.00 കിലോ ഗ്രാം
കംബോസ്റിംഗ് ഇനോക്കുലം 80.00 കിലോ ഗ്രാം
Purchase Online Pseudomonas fluorescens

Purchase good quality Pseudomonas and other Online from government organization.

കമന്‍റുകള്‍

കമന്‍റുകള്‍

View Comments

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

4 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

5 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S