ആട്ടിന്‍ കാഷ്ട്ടം (ഉണങ്ങിയത്‌) ജൈവ വളമായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

Goat Manure Fertilizer

ജൈവ കൃഷി രീതിയില്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം. ഇതുപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നല്ലതാണു. ഗ്രോ ബാഗുകള്‍ നിറയ്ക്കാന്‍ നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ ഇവ മണ്ണിനോട് ചേര്‍ത്ത് ഇളക്കി നിറയ്ക്കുന്നത് നല്ലതാണു. താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക, ചെറിയ പാറ്റയുടെ സാനിധ്യം ഇവയില്‍ കാണപ്പെടാറുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പാറ്റയുടെ ചിത്രമാണിത്. സാദാരണയായി ആട്ടിന്‍കാഷ്ട്ടത്തില്‍ ഇവയുടെ സാനിധ്യം ഉണ്ടാകാറുണ്ട്. ജൈവ വളമായി ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ച് ഗ്രോ ബാഗ്‌ അല്ലെങ്കില്‍ ചെടിച്ചട്ടികളില്‍ ഇവയെ നീക്കം ചെയ്യണം. അല്ലെങ്കില്‍ ഇവ വിളകളെ സാരമായി ബാധിക്കും, നടുന്ന ചെടികളുടെ തണ്ടുകള്‍ മുറിച്ചു കളയും. കൂര്‍ക്ക പോലെയുള്ള (മണ്ണിനടിയില്‍ ഉണ്ടാകുന്ന വിളകള്‍) ആണെങ്കില്‍ അവ കരണ്ട് നശിപ്പിക്കും.

ആട്ടിന്‍കാഷ്ട്ടം നന്നായി വെയിലു കൊള്ളിച്ചാല്‍ ഇവയെ ഒഴിവാക്കാം. നല്ല സൂര്യപ്രകാശത്തില്‍ 1-2 മണിക്കൂര്‍ നിരത്തിയിട്ടാല്‍ ഇവ ഒഴിവായിക്കിട്ടും. സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇതെഴുതുന്നത്, ഇത്തവണ ഗ്രോ ബാഗുകളില്‍ കൂര്‍ക്ക നട്ടപ്പോള്‍ നന്നായി ആട്ടിന്‍കാഷ്ട്ടം ചേര്‍ത്തിരുന്നു. വിളവെടുത്തപ്പോള്‍ കൂര്‍ക്കയില്ല, പകരം നിറച്ചു പാറ്റകള്‍. അതെ പോലെ കാബേജ് തൈകള്‍ നട്ടപ്പോള്‍ അവയെല്ലാം ഇവ മുറിച്ചു കളഞ്ഞു. ജൈവ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ നമുക്ക് ധാരാളമായി ഇത്തരം വളങ്ങള്‍ ഉപയോഗിക്കേണ്ടി വരും. കുറച്ചു മുന്‍കരുതലുകള്‍ എടുക്കുന്നത് വിള നഷ്ട്ടം ഉണ്ടാകാതെ പോകാന്‍ സഹായിക്കും. ജൈവ കൃഷി സംബന്ധിച്ച കൂടുതല്‍ പോസ്റ്റുകള്‍ക്ക് സബ്സ്ക്രൈബ് ചെയ്യുക, ഫേസ്ബുക്ക്, ട്വിട്ടര്‍ പേജുകള്‍ ഫോളോ ചെയ്യുക.

മലയാളം കൃഷി ടിപ്സ്

This article is about usage and benefits of Goat Manure Fertilizer. It’s a commonly using organic fertilizer, but we need to check it before using it. you can read about more organic agriculture related posts from here. subscribe to us for more updates regarding organic farming. follow us on facebook, twitter, google plus etc for instant updates.

കമന്‍റുകള്‍

കമന്‍റുകള്‍

View Comments

Recent Posts

കൈതച്ചക്ക എന്ന പൈനാപ്പിള്‍ ടെറസില്‍ കൃഷി ചെയ്താലോ ? – പരിചരണം തീരെ ആവശ്യമില്ല

ടെറസിലെ കൈതച്ചക്ക കൃഷി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും…

4 days ago

പച്ചക്കറി കൃഷി കലണ്ടര്‍ – Vegetable Planting Calendar for Kerala

ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം - പച്ചക്കറി കൃഷി കലണ്ടര്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്,…

1 month ago

ചീര കൃഷി ടിപ്സ് – Cheera Krishi Tips Using Simple Organic Methods

എളുപ്പത്തില്‍ ചീര കൃഷി നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചെയ്യാന്‍ സാധിക്കും ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍…

1 month ago

Vegetable Seeds Online at vfpckonline.com – പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം

Vegetable and Fruit Promotion Council Keralam Started Online Portal for Selling Vegetable Seeds കൃഷിപാഠം യൂട്യൂബ്…

8 months ago

portable stand for terrace garden – അടുക്കളത്തോട്ടത്തിലേക്കൊരു പോര്‍ട്ടബിള്‍ സ്റ്റാന്‍ഡ്

ചെലവ് കുറഞ്ഞ ഇളക്കി മാറ്റാവുന്ന സ്റ്റാന്‍ഡ് - video about making portable stand for your terrace vegetable…

1 year ago

ബീറ്റ് റൂട്ട് കൃഷി രീതിയും പരിചരണവും – beetroot cultivation kerala

ബീറ്റ് റൂട്ട് ജൈവ കൃഷി രീതി തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ് റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും…

1 year ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S