Tomato cultivation kerala – തക്കാളി കൃഷി ടിപ്സ്

തക്കാളി കൃഷി യുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. തക്കാളി വാട്ട രോഗം (bacterial wilt), കൃഷി ചെയ്യുന്ന വിധം തുടങ്ങിയവ. ഇനി നമുക്ക് ഇവയില്‍ നിന്നും മെച്ചപ്പെട്ട വിളവു എങ്ങിനെ ലഭിക്കും എന്ന് പരിശോധിക്കാം.
വിത്തുകള്‍
വളരെ പ്രധാനമായ കാര്യമാണിത്. നല്ല വിത്തുകള്‍ തിരഞ്ഞെടുത്തു കൃഷി ചെയ്യാന്‍ ശ്രമിക്കുക്ക. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് തുടങ്ങിയവ നമുക്ക് പറ്റിയ വിത്തുകളാണ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇനങ്ങളാണ് ഇവ.
തക്കാളി വിത്തുകള്‍ കേരള കാര്‍ഷിക സര്‍വകലാശാല, സീഡ് അതോറിറ്റി, വി.എഫ്.പി.സി.കെ, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ ഇവ വഴി ലഭ്യമാണ്. കടയില്‍ നിന്നു വാങ്ങിയ തക്കാളിയുടെ അരികള്‍ കഴിവതും ഒഴിവാക്കുക, ഹൈബ്രിഡ് ഇനങ്ങള്‍ ആണെങ്കില്‍ വലിയ വിളവു അവയില്‍ നിന്നും ലഭിക്കില്ല.
സൂര്യപ്രകാശം നന്നായി ലഭിക്കണം, മെച്ചപ്പെട്ട വിളവു ലഭിക്കാന്‍ ഇത് സഹായിക്കും. തക്കാളി കൃഷിയിലെ പ്രധാന രോഗങ്ങള്‍ ആണ്, മുകളില്‍പ്പറഞ്ഞ വാട്ട രോഗം. വെളുത്ത നിറത്തിലുള്ള ഈച്ചയുടെ ആക്രമണം ഇതില്‍ കൂടുതലാണ്. മഞ്ഞക്കെണി അതിനായി ഉപയോഗിക്കാം, കഴിഞ്ഞ പോസ്റ്റില്‍ മഞ്ഞക്കെണി തയ്യാറാക്കുന്ന വിധം പ്രതിപാധിച്ചിട്ടുണ്ട്.

tomato tips
പൂക്കള്‍ കൊഴിഞ്ഞു പോകുക, മഞ്ഞ നിറത്തില്‍ ഉണങ്ങി കായ ആകാതെ നഷ്ട്ടപ്പെടുക. Thakkali കൃഷി ചെയ്യുന്ന ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു വിഷയമാണിത് (ചിത്രം നോക്കുക). സൂഷ്മമൂലകങ്ങളുടെ അഭാവം ആണ് ഇതിനു കാരണം. ഇവിടെ ഇത്തിരി അജൈവം ആകാം, ഏതെങ്കിലും മൈക്രോ ന്യൂട്രിയന്റ്റ് സപ്ലിമെന്റ് നല്കിയാല് കായ കൊഴിഞ്ഞുപോകല്‍ നിയന്ത്രിക്കാന്‍ സാധിക്കും. കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ ഇത്തരം മൈക്രോ ന്യൂട്രിയന്റ്റ് സപ്ലിമെന്റുകള്‍ പുറത്തിറക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ് – കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമായ ഒന്നാണ് ” വെജിറ്റബിള്‍ മാജിക് “.
vegetable magic – micronutrient foliar formulation for vegetables
This post is about Tomato cultivation in kerala tips for better results using simple and effective methods.