എളുപ്പത്തില്‍ ചീര കൃഷി നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചെയ്യാന്‍ സാധിക്കും ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ് ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും …
ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഗ്രോ ബാഗ് ഓണ്‍ലൈന്‍ ആയി വാങ്ങാം ഗ്രോ ബാഗുകള്‍ എന്നത് എന്താണെന്നും അവയുടെ ഉപയോഗവും കഴിഞ്ഞ കുറെ പോസ്റ്റുകളിലായി വിശദീകരിച്ചു കഴിഞ്ഞല്ലോ. ഗ്രോ ബാഗുകള്‍ ഇന്ന് സര്‍വ്വ സാദാരണമായി ലഭിക്കുന്നുണ്ട്. ഇനിയും …
കാബേജ് കൃഷി ജൈവ രീതിയില്‍ – Methods of Cabbage Growing Kerala കാബേജ് തോരന്‍ ഇഷ്ട്ടമല്ലാത്ത മനുഷ്യരുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും വിഷമയം ആയ ഒന്നാണ് കാബേജ്. അത് കൊണ്ട് തന്നെ ഇഷ്ട്ട വിഭവം ഒഴിവാക്കിയിട്ട് …
Vegetable and Fruit Promotion Council Keralam Started Online Portal for Selling Vegetable Seeds കൃഷിപാഠം യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ എപ്പിസോഡ് വിഎഫ് പി സി കെയുടെ പച്ചക്കറി വിത്തുകളും മറ്റു കൃഷി സാമഗ്രികളും വാങ്ങുവാനുള്ള ഓണ്‍ലൈന്‍ …
ചെലവ് കുറഞ്ഞ ഇളക്കി മാറ്റാവുന്ന സ്റ്റാന്‍ഡ് – video about making portable stand for your terrace vegetable garden ഇന്നത്തെ പോസ്റ്റ്, വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്റ്റാന്‍ഡിനെക്കുറിച്ചാണ്, പലപ്പോഴായി കൃഷിപാഠം യൂടൂബ് ഫോളോവേര്സ് ചോദിക്കുന്ന ഒന്നാണത്. ആദ്യമേ പറയെട്ടെ …
ശീതകാല പച്ചക്കറികള്‍ – ബീറ്റ് റൂട്ട് ജൈവ കൃഷി രീതി തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ് റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്‍ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. …
കൃഷിപാഠം ആൻഡ്രോയ്ഡ് ആപ്പ്ളിക്കേഷന് ഡൌണ്‍ലോഡ് ചെയ്യാം – മലയാളം കൃഷി ആപ്പ് ജൈവ കൃഷി സംബന്ധിച്ച ലേഖനങ്ങള്‍ പബ്ലിഷ് ചെയ്യുന്ന മലയാളം പോര്‍ട്ടല്‍ ആണ് കൃഷിപാഠം.കോം . കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി, ജൈവ കൃഷി സംബന്ധിച്ച വിഷയങ്ങള്‍ …
വീട്ടില്‍ തയ്യാറാക്കാവുന്ന ജൈവ വളങ്ങള്‍ – Egg Amino Acid Advantages and Making
Low Cost Plant Growing Making Video
അധികം ചിലവില്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ് Egg Amino Acid. മുട്ട, നാരങ്ങാ നീര്, ശര്‍ക്കര ഇവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. രണ്ടു ഘട്ടങ്ങളായി ആണ് മുട്ട അമ്ല്വം തയ്യാറാക്കുന്നത് , ഇത് സംബന്ധിച്ച ഒരു വീഡിയോ നമ്മുടെ യൂട്യൂബ് ചാനല്കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പല ലേഖനങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും, അവയിലൊക്കെ 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മുട്ടകള്‍ ഉപയോഗിച്ച് ഇത് തയ്യാറാക്കുന്ന വിധമാകും പ്രതിപാദിച്ചിരിക്കുക.
നമ്മുടേത് ചെറിയ അടുക്കളത്തോട്ടം ആണെങ്കില്‍ അത്രയും അളവു ആവശ്യമില്ല, ചെറിയ ഒരു തോട്ടത്തിലേക്ക് ഒരു മുട്ട ഉപയോഗിച്ച് എഗ്ഗ് അമിനോ ആസിഡ് ഉണ്ടാക്കിയാല്‍ മതിയാകും. 1 മില്ലി – 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്, നമുക്ക് വെണ്ട അളവില്‍ ഉണ്ടാക്കിയെടുക്കുകയാകും ഉചിതം. ചെടികളിലെ കായ പിടിത്തം ഉഷാറാക്കും, ഉണ്ടാകുന്ന പൂക്കള്‍ കൊഴിഞ്ഞു പോകില്ല, വലിപ്പമുള്ള കായകള്‍ ലഭിക്കും. അങ്ങിനെ മുട്ട അമ്ല്വം ചെടികളില്‍ വളര്‍ച്ചാ സഹായി എന്നതിനപ്പുറം ഒരു പാട് ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു.
Ingredients for Egg amino
1, മുട്ട – നാടന്‍ കോഴിയുടെ മുട്ടയാണ് നല്ലത്. ഫ്രഷ് ആയ കേടുപാടുകള്‍ ഇല്ലാത്ത ഫ്രിഡ്ജില്‍ വെയ്ക്കാത്ത ഒരു മുട്ട ഇവിടെ ഉപയോഗിക്കുന്നു. 2, നാരങ്ങ – ഇതിന്റെ നീര് എടുക്കണം, മുട്ട മുങ്ങി കിടക്കുന്ന അളവില്‍ വേണം, ഏകദേശം 4-5 നാരങ്ങയുടെ നീര് ആവശ്യമായി വരും. 3, ശര്‍ക്കര – 30 ഗ്രാം മുതല്‍ 50 ഗ്രാം വരെ ആവശ്യമായി വരും, ഖര രൂപത്തിലുള്ള ശര്‍ക്കര എടുക്കുക 4, പ്ലാസ്റ്റിക് ജാര് – കഴിവതും കുഴിവുള്ള , വിസ്താരം അധികമില്ലാത്ത ഒരെണ്ണം ഉപയോഗിക്കുക, വിസ്താരം കൂടിയാല്‍ നാരങ്ങ നീരിന്റെ അളവും അധികം വേണ്ടിവരും.
മുട്ട പ്ലാസ്റ്റിക്ക് ജാറില്‍ ഇറക്കി വെയ്ക്കുക, അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീര് ഒഴിച്ച് ജാര് അടച്ച് 15 ദിവസം വയ്ക്കുക. 15 ദിവസത്തിനുശേഷം ജാര് തുറന്നു മുട്ട നന്നായി ഉടയ്ക്കുക, ശേഷം തുല്യ അളവില്‍ ശര്‍ക്കര ചേര്‍ക്കുക, വീണ്ടും ജാര് അടച്ച് 15 ദിവസം വയ്ക്കുക. ഇനി ലഭിക്കുന്ന എഗ്ഗ് അമിനോ ആസിഡ് ഫില്‍ട്ടര്‍ ചെയ്തു സൂക്ഷിക്കുക, 1 മില്ലി മുതല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം.
Egg Amino acid Making Video
This post is about the advantages of egg amino acid and it’s preparations. it’s made in two stages, it’s good for flowering and better yield. egg, lemon, jaggery are the ingredients. you have seen many articles about preparing egg amino acid, we are making low quality. it’s enough for small gardens, only 1 egg is using in this videos. please check video description for the ingredients list and quantity. place egg in the plastic jar carefully, pour lemon juice in it, eggs should completely immersed in the juice.
close the lid and keep it for 10-15 days under shade. after 10-15 days open the jar smash the egg, our first stage is completed now. then add equal quantity of jaggery to the solution close lid again for 10-15 days. we need 20-30 days for complete the procedure. Open the lid and filter it and keep in a plastic jar. you can apply 2 to 3ml of egg amino solution with 1 liter water on vegetable plants. This is a great nutrient for the plants, boost plant growth.
ഗ്രോ ബാഗില്‍ കൃഷി ചെയ്ത ചെറിയ ഉള്ളി വിളവെടുപ്പ് വീഡിയോ – growing small onions in grow bags
growing small onion aka shallots
കടയില്‍ നിന്നും വാങ്ങുന്ന ഉള്ളികളില്‍ ചെറുതും അഴുകിയതും, മുള വന്നതുമായവ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഒരു വീഡിയോ നമ്മുടെ യൂടൂബ് ചാനല്‍ പോസ്റ്റ് ചെയ്തിരുന്നു, growing small onions വിളവെടുത്തു. ഉള്ളി കൃഷി ചെയ്യുന്ന ശരിയായ രീതി ഇങ്ങിനെയല്ല, വിത്തുകള്‍ പാകിയാണ് അവ കൃഷി ചെയ്യുന്നത്. വേസ്റ്റ് ബോക്സിലേക്ക് കളയുന്ന ഉള്ളി ഈ രീതിയില്‍ ഒന്ന് ചെയ്തു നോക്കു, ഉള്ളി കിട്ടിയില്ലെങ്കിലും അതിന്റെ തണ്ടുകള്‍ നമുക്ക് ഉപയോഗിക്കാം. ഞാന്‍ കുറെ നാളുകളായി ഇങ്ങിനെ ചെയ്തു നോക്കാറുണ്ട്, മിക്കപ്പോഴും ഔട്പുട്ട് ലഭിക്കും. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ പാകിയതെല്ലാം അഴുകി പോയിട്ടുമുണ്ട്. നന്നായി ഉണങ്ങിപ്പോടിഞ്ഞ ചാണകം മണ്ണുമായി ചേര്‍ത്താണ് വിത്തുകള്‍ പാകിയത്. കനത്ത മഴ ഉള്ളി ചെയ്യുമ്പോള്‍ വില്ലനായി വരാറുണ്ട്, ഇത്തരത്തില്‍ ഒരു പരീക്ഷണം ചെയ്തു നോക്കിയാല്‍ രുചിയുള്ള വിഷമടിക്കാത്ത ഉള്ളി ഒരു നേരമെങ്കിലും കഴിച്ചു നോക്കാന്‍ സാധിക്കും.
കൃഷി രീതി
ഒന്നു കൂടി സൂചിപ്പിക്കട്ടെ, വിത്തുകള്‍ പാകിയാണ് ശരിയായ കൃഷി രീതി. വീട്ടില്‍ അധികം വരുന്ന ചെറിയ ഉള്ളികള്‍ , അഴുകിയവ എടുക്കുക. അതൊടോപ്പമുള്ള ഉള്ളിത്തോല് കളയണ്ട, നല്ലൊരു വളമാണ് onion peels (please check our youtube channel for an onion peel as natural fertilizer). ഒരു ഗ്രോ ബാഗിലേക്കു മണ്ണും ചാണകപ്പൊടിയും മിക്സ് ചെയ്തു എടുക്കുന്നു, ബാഗിന്റെ 40% ഭാഗം നിറയ്ക്കുന്നു. ഇനി ഇതിലേക്ക് ചെറിയ ഉള്ളികള്‍ പാകുന്നു, മുകളിലേക്ക് ചെറിയ ഒരു ലെയര്‍ മണ്ണിടുന്നു. ഒന്ന് നനച്ചു കൊടുക്കാം, കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ മുളകള്‍ വന്നു തുടങ്ങും, എണ്ണം കൂടുതലെങ്കില്‍ കുറച്ചു മറ്റൊരു ബാഗിലേക്കു നടുക. യാതൊരു കീടബാധയും ഉണ്ടായില്ല, അത് കൊണ്ട് തന്നെ കീടനാശിനിപ്രയോഗം ഒന്നും വേണ്ടി വന്നില്ല. മണ്ണില്‍ ചേര്‍ത്ത ചാണകപ്പൊടി അല്ലാതെ മറ്റു വളങ്ങള്‍ ഒന്നും നല്‍കിയതുമില്ല. താല്പര്യമുള്ളവര്ക്ക് ചെയ്തു നോക്കാവുന്ന ഒന്നാണിത്, കനത്ത മഴയുള്ളപ്പോള്‍ ഒഴിവാക്കാം.
growing small onions videos
This article is about an experiment about growing onion at home, it’s natural method is using seeds. but here we are taking the waste , small onions etc to grow it naturally. i have filled a grow bag with soil and rotten cow dung, placed onions (waste) over it. cover it using soil, a small layer about 1-2 centimeters. within few days it start growing, no more fertilizers or pesticides used. i got the final output in 2 months, you can try this at home. heavy rain may damage onion growing, watch video and post your comments here.
വെണ്ട ചെടികള്‍ പരിപാലനം വീഡിയോ – okra plants caring
okra plants caring without any pesticides
കൃഷിപാഠം യൂടൂബ് ചാനല്‍ വെണ്ട കൃഷി സീരീസ് അതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തിയിരിക്കുന്നു, okra plants video series. വിത്തുകള്‍ പാകി അവയുടെ പരിപാലനം, വളപ്രയോഗം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ ഓരോ എപ്പിസോഡിലും പ്രതിപാദിച്ചിരിക്കുന്നു. അര്‍ക്കാ അനാമിക എന്നയിനം വിത്തുകളാണ് ഞാന്‍ പാകിയത്, കഴിവതും പുതിയ വിത്തുകള്‍ തന്നെ പാകുവാന്‍ ശ്രദ്ധിക്കുക. 25 സെപ്റ്റംബര്‍ 2018 നു പാകിയ വിത്തുകള്‍ , രണ്ടു മാസം ആയപ്പോഴേക്കും ഔട്പുട്ട് കിട്ടിയ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
പരിചരണം
ചെടികള്‍ ദിവസവും നിരീക്ഷിക്കുക, ഇലകളില്‍ പുഴുക്കളുടെ ഉപദ്രവം ഉണ്ടായാല്‍ അവയെ കണ്ടെത്തി നശിപ്പിക്കുക. ചെറിയ രീതിയുള്ള ആക്രമണം ഈ രീതിയില്‍ തടയാന്‍ സാധിക്കും. ഇലകളില്‍ കറുപ്പ് അല്ലെങ്കില്‍ പച്ച നിറത്തിലുള്ള പുഴുക്കളുടെ വിസര്‍ജ്യം കണ്ടാല്‍ ശ്രദ്ധിക്കുക. ഇലകളില്‍ അവയുണ്ടാകും, രാവിലെയും വൈകുന്നേരവും എല്ലാ ചെടികളും ഇതേ പോലെ ശ്രദ്ധിക്കണം. പുഴുക്കള്‍ കൂടുതലുണ്ടെങ്കില്‍ മാത്രം കീടനാശിനികള്പ്രയോഗിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതൊക്കെ വീട്ടാവശ്യത്തിന് ചെയ്യുമ്പോള്‍ പിന്തുടരാവുന്ന മാര്‍ഗ്ഗങ്ങളാണ്. വലിയ അളവില്‍ ചെയ്യുമ്പോള്‍ ഇതൊക്കെ ഫോളോ ചെയ്യാന്‍ ബുദ്ധിമുട്ടാകും.
okra planting videos
today we are discussing about caring okra plants without using any chemical or pesticides. please be remember that this will success only for small quantity plants. don’t follow this on larger volume of okra plants. thoroughly check the leaves, especially under every day 2 or 3 times. if you finds any leaves with small holes, it’s sure that attack started. check every leaves, you can find the worms. pick them manually.